പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജൂലൈ മാസത്തിൽ സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന യൂസർഫീ അഞ്ച് ലക്ഷം രൂപയും, 100% വാതിൽപടി ശേഖരണവും ഉറപ്പാക്കി വണ്ടന്മേട് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വീണ്ടും മുൻപോട്ട്
ഇന്നലെ നടന്ന റിവ്യൂ മീറ്റിംഗിൽ വിലയിരുത്തിയത് പ്രകാരം 18 വാർഡുകളിൽ നിന്നായി *500500/-രൂപ* യൂസർഫീ പിരിച്ചെടുത്തു.
ഏറ്റവും ഉയർന്ന യൂസർഫീ ആയി 40150/-രൂപ വാർഡ് 9 ൽ ശേഖരിച്ചു,
അഞ്ചു വാർഡുകൾ 30000/- രൂപയിൽ കൂടുതലും,
ഏഴ് വാർഡുകൾ 25000/- രൂപയിൽ കൂടുതലും,
നാല് വാർഡുകൾ 20000/- രൂപയിൽ കൂടുതലും,
കുറഞ്ഞ യൂസർഫീയായി 16000/-രൂപയും ജൂലൈ മാസത്തിൽ മാത്രം ശേഖരിച്ചു.,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റിന്റെയും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും നിരന്തരമായ മോണിറ്ററിങ്ങും ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടുമാണ് 100%യൂസർഫീ പിരിച്ചെടുക്കാൻ സാധിച്ചത്, യൂസർഫീ പൂർണ്ണമായും ശേഖരിക്കുന്നതിനായി ഹരിത കർമ്മ സേന അംഗങ്ങൾ രണ്ടും മൂന്നും തവണകൾ വീടുകളിൽ സ്ഥാപങ്ങളിൽ വാതിൽപടി ശേഖരണം നടത്തി, പ്ലാസ്റ്റിക് അജൈവ പഴ് വസ്തുക്കളുടെ അളവും ഗണ്യയമായി വർധിക്കുകയും ചെയ്യ്തു.