പ്രാദേശിക വാർത്തകൾ
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു


വനിതാശിശു വികസന വകുപ്പിനു കീഴില്‍ പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ടെന്‍ഡര്‍ നല്‍കാം. ജൂലൈ 31 ന് 3 മണി വരെ ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കും. അന്നേദിവസം 3.30 ന് ടെന്‍ഡറുകള്‍ തുറക്കും. പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ടെന്‍ഡര്‍ ഫോം വാങ്ങാം. പ്രതിമാസം 1500 കി.മീറ്ററിന് 25000 രൂപയും അധികരിച്ചുവരുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിരക്കില്‍ പരമാവധി 500 കിലോമീറ്റര്‍ വരെയുമാണ് നിശ്ചയിച്ചിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയത്ത് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല ഐസിഡിഎസ് സെല്ലില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 04862-221868.