പ്രാദേശിക വാർത്തകൾ
ഒളിംബിക് ദിനാഘോഷവും കൂട്ടയോട്ടവും.


കട്ടപ്പന: ശാന്തിഗ്രാം ഇഗ്ലീഷ് മീഡിയം ഗവൺമെൻറ്റ് ഹൈസ്കൂളിൽ അന്താരാഷ്ട്ര ഒളിംപിക് ദിനം ആചരിച്ചു.ഇതിനോടനുബന്ധിച്ച് സ്കൂൾ കായിക വിഭാഗവും ജൂഡോ ക്ലബ്ബും ചേർന്ന് കൂട്ടയോട്ടവും സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കെ.എസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ സ്കൂൾ സീനിയർ അധ്യാപിക അമ്പിളി പി.ബി, ജൂഡോ പരിശീലകരായ രാഹുൽ ഗോപി , അഭിരാമി .എൻ രാജീവ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ ഒളിംബിക് ദിന പ്രതിജ്ഞ എടുത്തു.