തസ്തിക നിർണ്ണയത്തിൽ വന്ന പാളിച്ച മൂലം ഗവ. സർവീസിൽ നിന്നുംപിരിച്ചുവിടപ്പെട്ട 67 ഇംഗ്ലീഷ് അധ്യാപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂല്യ നിർണ്ണയ ക്യാമ്പിൽ ഒപ്പുശേഖരണം നടത്തി
കട്ടപ്പന ഗവ: ട്രൈബൽ സ്കൂളിൽ മൂല്യനിർണ്ണയ ക്യാമ്പിനിടയിൽ അധ്യപകർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ക്യാൻവാസിൽ സംഘമായി ഒപ്പുവച്ചു.
മെഴുകുതിരി കത്തിച്ച് ഹയർ സെക്കണ്ടറിയെ കാത്തുസൂക്ഷിക്കുമെന്ന് അദ്ധ്യാപകർ പ്രതിജ്ഞയും എടുത്തു .
PSC വഴി ജോലി കിട്ടിയിട്ടു പോലും ആത്മഹത്യയിലേക്ക് തള്ളി വിടപ്പെടുന്ന അധ്യാപകർക്ക് ഒപ്പമാണ് കക്ഷി രാഷ്ട്രീയ ഭേദമെന്യേ നമ്മളെന്ന് ആമുഖ പ്രഭാഷണത്തിൽ Dr ശേഖർ പറഞ്ഞു.
ഹയർ സെക്കൻഡറി അധ്യാപകരുടെ അഭിമാനം സംരക്ഷിക്കാൻ എന്തു ത്യാഗവും സഹിക്കാൻ നമ്മൾ തയാറാവണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് FHSTA ചെയർമാൻ ഫ്രാൻസിസ് തോട്ടത്തിൽ പറഞ്ഞു.
PSC വഴി സ്ഥിരനിയമനം നേടിയ 66 ഹയർസെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് അധ്യാപകരാണ് ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടത്. തസ്തിക നഷ്ടത്തിന്റെ പേരിൽ സർക്കാർ സർവ്വീസിൽ നിന്നും
വേദനവും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട് പുറത്തു പോകേണ്ടിവരുന്നത് അപൂർവമാണ്.
ഏപ്രിൽ മൂന്ന് മുതലുള്ള ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയ ഡ്യൂട്ടിയിൽ നിന്നും ഇവരെ ഒഴിവാക്കിയിരുന്നു. അതോടെ ഇവരെ സർവീസിൽ നിലനിർത്താൻ സർക്കാർ ഇടപെടൽ നടത്തില്ലെന്നും വ്യക്തമായിരുന്നു.
കുട്ടികളുടെ എണ്ണവും ബാച്ചും കുറഞ്ഞതിനെത്തുടർന്ന് ആഴ്ചയിൽ 7 ഇംഗ്ലീഷ് പീരിയഡിൽ കുറവ് വന്ന സ്കൂളുകൾ തസ്തിക നഷ്ടമായതോടെയാണ് സർവീസിൽ ഏറ്റവും ജൂണിയർ ആയ 66 പേർ പുറത്താക്കപ്പെട്ടത്.
സ്കൂളുകളിൽ തസ്തിക നഷ്ടം വന്നാൽ സർവീസിലുള്ളവർ പുറത്തു പോകണമെന്ന പുതിയ കീഴ് വഴക്കമാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .
ഇത് പൊതുവിദ്യാലയങ്ങളിലെ അധ്യാപക സമൂഹത്തെ ആകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.
പുറത്താക്കപ്പെട്ട അദ്ധ്യാപകരെ തിരച്ചെടുക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന ഗവ: ട്രൈബൽ സ്കൂളിൽ നടന്ന സമരത്തിന് സിബി ജോസഫ്, നോബിൾ മാത്യു, ജ്യോതിസ് എസ്, അജേഷ് KT, ഉഷസ് ജോസഫ് , സാബു കുര്യൻ , രാജൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.