Idukki വാര്‍ത്തകള്‍
എം.ജി. സർവ്വകലാശാലയിലെ മികച്ച എൻ. എസ്. എസ്. യൂണിറ്റായി ജെ.പി.എം

എം. ജി സർവ്വകലാശാലയിലെ 2024-25 വർഷത്തെ ഏറ്റവും മികച്ച എൻ. എസ്. എസ്. യൂണിറ്റായി ജെ. പി. എം. കോളേജിനെ തെരഞ്ഞെടുത്തു.
മികച്ച പ്രോഗ്രാം ഓഫീസറായി കംമ്പ്യൂട്ടർ വിഭാഗം മേധാവി ടിജി ടോമിനെ തിരഞ്ഞെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ സിദ്ധാർത്ഥ് സാജുവും പെൺകുട്ടികളുടെ വിഭാഗത്തിൽ അന്നാ മോൾ ജോസഫും മികച്ച വോളന്റിയേഴ്‌സിനുള്ള അവാർഡ് നേടി. യൂണിറ്റിന്റെ കഴിഞ്ഞ മൂന്നുവർഷങ്ങളിലെ ഉജ്ജ്വലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കരസ്ഥമാക്കാൻ കഴിഞ്ഞത്.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി., പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., . വൈസ്. പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി.,കോളേജ് ബസാർ ഫാ. ചാൾസ് തോപ്പിൽ സി.എസ്.ടി, വിവിധ വിഭാഗം മേധാവികൾ എന്നിവർ യൂണിറ്റിന് ആശംസകളർപ്പിച്ചു.









































































