Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ വനിതാ സംരംഭകർക്ക് ആദരം; ജെസിഐ കട്ടപ്പന ടൗണും കമ്പ്യൂട്ടർ പാർക്കും ചേർന്ന് വനിതാദിനാഘോഷം സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെസിഐ) കട്ടപ്പന ടൗണും കട്ടപ്പന കമ്പ്യൂട്ടർ പാർക്കും സംയുക്തമായി കട്ടപ്പനയിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കട്ടപ്പനയിലെ പ്രമുഖ വനിതാ സംരംഭകർ ഒത്തുചേർന്ന സമ്മേളനത്തിൽ, അവരുടെ വിജയഗാഥകൾ പങ്കുവെച്ചത് മറ്റുള്ളവർക്ക് പ്രചോദനമായി.
പരിപാടിയിൽ ജെസിഐ കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ്, സെക്രട്ടറി ഡെന്നി സെബാസ്റ്റ്യൻ, ട്രഷറർ അമൽ ജോളി സെബാസ്റ്റ്യൻ, കമ്പ്യൂട്ടർ പാർക്ക് മാനേജിംഗ് ഡയറക്ടർ ജോജോ ജോസഫ്, ആദർശ് കുര്യൻ എന്നിവർ സംസാരിച്ചു. വിജയം കൈവരിച്ച വനിതാ സംരംഭകരെ ചടങ്ങിൽ ആദരിക്കുകയും, അവരുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തു









































































