പ്രധാന വാര്‍ത്തകള്‍
ഇനി സാറ കടത്തിവിടും; ലോകത്തിലെ ആദ്യ റോബോട്ട് ചെക്ക്-ഇൻ സൗകര്യവുമായി ദുബായ് വിമാനത്താവളം
ദുബായ്: ലോകത്തിലെ ആദ്യ റോബോട്ട് ചെക്ക്-ഇൻ സൗകര്യം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. തുടക്കത്തിൽ ഈ സൗകര്യം എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ലഭ്യമാവുക. ഭാവിയിൽ 200 ലധികം റോബോട്ടുകളെ നിയമിച്ച് സേവനം വിപുലീകരിക്കും.
പ്രാദേശികമായി വികസിപ്പിച്ചെടുത്ത സാറ എന്ന റോബോട്ടാണ് പാസഞ്ചർ ചെക്ക്-ഇൻ സേവനം ഏറ്റെടുത്തിരിക്കുന്നത്. അറബിയും ഇംഗ്ലീഷും ഉൾപ്പെടെ 6 ഭാഷകളിൽ ആശയവിനിമയം നടത്തുന്ന സാറ നടപടിക്രമങ്ങൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കുകയും ഇ-മെയിൽ / സ്മാർട്ട്ഫോൺ വഴി ബോർഡിങ് പാസ് നൽകുകയും ചെയ്യും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പരിഷ്കാരമെന്ന് സിഇഒ ആദിൽ അൽ രിധ പറഞ്ഞു.