പ്രധാന വാര്‍ത്തകള്‍
യുക്രൈൻ അധിനിവേശവും അന്താരാഷ്ട്ര നിയമ പാലനവും; സമവായമില്ലാതെ ജി20 യോഗത്തിന് സമാപനം
ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ സമവായമില്ലാതെ വിദേശകാര്യമന്ത്രിമാരുടെ ജി20 യോഗത്തിനു സമാപനം. യുക്രൈനിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തിൽ യോജിപ്പുണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
യുക്രൈൻ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നതുമായ ബന്ധപ്പെട്ട വിഷയത്തിലാണ് വിയോജിപ്പ്.
റഷ്യയും ചൈനയും എതിർപ്പ് പ്രകടിപ്പിച്ചതായി അനൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എതിരഭിപ്രായമുണ്ടെന്ന് പ്രമേയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അംഗരാജ്യങ്ങൾ ഏകകണ്ഠമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. അമേരിക്കയും റഷ്യയും യുക്രൈൻ വിഷയത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.