Idukki വാര്‍ത്തകള്‍
കട്ടപ്പന ഫെസ്റ്റ് 26 ന് സമാപിക്കും.വൻ തിരക്കാണ് ഫെസ്റ്റ് നഗരിയിൽ അനുഭവപ്പെടുന്നത്.


ഇടുക്കി ജില്ലയുടെ 50 വാർഷികത്തിന്റയും കട്ടപ്പന മർച്ചന്റ് അസേസിയേഷന്റ് സുവർണ്ണജൂബിലി ആഘോഷത്തിന്റയും ഭാഗമായി ആണ് മർച്ചന്റ് യൂത്ത് വിംഗ് , വനിത വിംഗ് എന്നിവരുടെ സഹകരണത്തോടെ കട്ടപ്പന ഫെസ്റ്റ് ആരംഭിച്ചത്.
ഫെബ്രുവരി 10 ന് ആരംഭിച്ച ഫെസ്റ്റ് 26 ന് സമാപിക്കും.
വൻ ജനതിരക്കാണ് ഫെസ്റ്റ് നഗരിൽ അനുഭവപ്പെടുന്നത്.
ഓരോ ദിവസവും 1000 ളാണ് ഫെസ്റ്റ് നഗരിൽ എത്തുന്നത്.
ISRO യുടെ വാഹാനവും ഫെസ്റ്റ് നഗരിയിൽ എത്തിയിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും വാഹനത്തിൽ പ്രവേശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കാവുന്നതാണ്.
എല്ലാ ദിവസവും വ്യത്യസ്ഥമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 7.30 ന് മിസ് ഇടുക്കി മത്സരം നടക്കും.
25 ന് രജ്ഞിനി ജോസ് നേതൃത്വം നൽകുന്ന മ്യൂസിക്ക് ഷോയും , സമാപന ദിവസമായ 26 ന് ബെല്ലി ഡാൻസും നടക്കും.