പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ നാലാം വാർഷികം നമോ സമ്മാൻ ദിവസായി ആഘോഷിച്ചു


കട്ടപ്പന : രാജ്യത്തെചെറുകിട നാമമാത്ര കർഷകർക്ക് 2000 രൂപ വെച്ച് വർഷത്തിൽ മൂന്നുതവണ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് കർഷക മോർച്ചയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നമോ കിസാൻ സമ്മാൻ ദിവസ് ആഘോഷിച്ചു.
നാമ മാത്രമായ കൃഷിഭൂമിയിൽ കൃഷി ചെയ്യുന്നവരെയും രാജ്യത്തെ കർഷകരായി പരിഗണിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി. വൻതോതിൽ ഉള്ള ഉൽപാദനമല്ല ബഹുജന ഉത്പാദനമാണ് രാജ്യപുരോഗതിക്ക് ആവശ്യമെന്ന മഹാത്മജിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന പദ്ധതിയാണിത്. സ്വാതന്ത്ര്യ ലബ്ദിക്ക് . ശേഷം ഇടനിലക്കാരുടെ നഷ്ടമില്ലാതെ കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യം എത്തുന്ന ആദ്യത്തെ പദ്ധതി കൂടിയാണ് കിസാൻ സമ്മാൻ നിധി . ഇടുക്കി ജില്ലയിൽ 71624 പേർക്ക് ഈ പദ്ധതിയുടെ ഗുണം ഇതിനോടകം ലഭിച്ചു.കേരളത്തിൽ മുപ്പത്തിനാല് ലക്ഷത്തിലധികം കക്ഷകർക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുള്ളത്.
കട്ടപ്പന പാറക്കടവ് മിൽമ ഹാളിൽ നടന്നപരിപാടി കർഷകമർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു.
ബിജെപിയിൽ പുതിയതായി ചേർന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി എം ആർ ശശിയെ കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല മുഖ്യപ്രഭാഷണം നടത്തി.കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം എൻ മോഹൻദാസ് അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയിൽ കർഷക മോർച്ച സംസ്ഥാന സെക്രട്ടറി എം സി മോഹൻദാസ് കട്ടപ്പന മുനിസിപ്പൽ കൗൺസിലർ തങ്കച്ചൻ പുരയിടം കർഷകമോർച്ച മേഖല പ്രസിഡന്റ് പ്രസാദ് കുറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ബിജെപി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ,കർഷകമോർച്ച ജില്ലാ ഭാരവാഹികളായ പിസി സന്തോഷ് കുമാർ പ്രസാദ് കെ പി ,നേതാക്കളായ പി എൻ പ്രസാദ്, സി കെ ശശി, രാജേന്ദ്രൻ പാറയിൽ, സുരേഷ് ഏ ആർ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയിൽ വിവിധ കർഷകരെ ആദരിച്ചു.