കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 52-ാംവാർഷിക ആഘോഷവും, സ്കൂൾ മാഗസിൻ പ്രകാശനവും നടന്നു


മാധ്യമപ്രവർത്തകൻ എംസി ബോബൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
1970 ലാണ് കട്ടപ്പനയിൽ ദീപ്തി ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ആരംഭിച്ചത് 52 വർഷം കൊണ്ട് ആയിരക്കണക്കിന് കുരുന്നുകളാണ് ഇവിടെ ആദ്യ അക്ഷരം പഠിച്ച ഇറങ്ങിയത്.
സ്കൂളിൻറെ 52 മത് വാർഷികാഘോഷം മാധ്യമപ്രവർത്തകൻ എംസി ബോബൻ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ കുട്ടികൾ പുറത്തിറക്കിയ മാഗസിന്‍റെ പ്രകാശന കർമ്മം കട്ടപ്പന ഓശാന ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാദർ മനു കിളികൊത്തി പാറയിൽ നിർവഹിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസപരവും സർഗാത്മകവുമായ കഴിവുകൾ കണ്ടെത്തി അത് വികസിപ്പിക്കുന്നതിൽ ദീപ്തി ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ഫാദർ മനു കുത്തി പാറയിൽ പറഞ്ഞു
സ്കൂൾ മാനേജർ സിസ്റ്റർ മേരി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡെയ്സി ,പിടിഎ വൈസ് പ്രസിഡണ്ട് നിജേഷ് കെ നായർ , വിപിൻ വിജയൻ , അമ്പിളി സുബ്രഹ്മണ്യം , ജുഗുനു വിനോദ്, അപർണ്ണ , ആനി റെജി തുടങ്ങിയവർ സംസാരിച്ചു ‘
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.