പ്രധാന വാര്‍ത്തകള്‍
വയോജന കമ്മിഷന്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ആര്‍.ബിന്ദു


തിരുവനന്തപുരം: വയോജന കമ്മിഷന്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ആര്‍.ബിന്ദു. വയോജനങ്ങളുടെ ക്ഷേമത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുക, അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുക,വയോജന സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക തുടങ്ങിയവയായിരിക്കും ചുമതല.വയോജനങ്ങള്‍ക്ക് സംരക്ഷണവും ചികിത്സയും നിയമസഹായവും ഉറപ്പാക്കും. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന സംവിധാനം മനുഷ്യരിലേക്കും വ്യാപിച്ചെന്നും വയോജനങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കേണ്ടതുണ്ടെന്നും എം.രാജഗോപാലിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.