പ്രധാന വാര്‍ത്തകള്‍
ഉടുമ്പന്നൂരിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി


ഉടുമ്പന്നൂരിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിഞ്ചി സ്വദേശി പുതുമന വീട്ടിൽ റോബിൻ ജോയിയാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മഞ്ചിക്കല്ല് – ഇടമറുക് റൂട്ടിൽ, ചിറയ്ക്കൽപ്പാലം തോടിന് സമീപം റോഡരുകിലായാണ് മൃതദേഹം കണ്ടെത്തിയത്.ഉടുമ്പന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് മരണപ്പെട്ടയാൾ.ഇന്നലെ രാത്രിയിൽ വിദേശത്ത് നിന്നും മടങ്ങിയെത്തിയ, സ്വകാര്യബസ് ഉടമയെ കൊല്ലപ്പുഴയിലുള്ള വസതിയിൽനിന്നും സന്ദർശിച്ച് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.അപകട കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളു.സംഭവ സ്ഥലത്തെത്തിയ കരിമണ്ണൂർ പോലീസും, ഫോറൻസിക് വിദഗ്ദ്ധരും മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.