മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍


അടിമാലി: മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍.കളമശ്ശേരി തൃക്കാക്കര എച്ച്.എം.ടി കോളനി സ്വദേശികളായ അഫ്രിദി അഹമ്മദ് (25), മുഹമ്മദ് ബിലാല്‍ (22), എച്ച്.
ഹാസിഫ് (24), ആഷിക് നാഥ് (23), മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് പാര്‍വതി ഡിവിഷനില്‍ എസ്. അജിത്കുമാര്‍ (27), വിവിഷോ (27), എസ്. സുധാകരന്‍ (27) എന്നിവരെയാണ് മൂന്നാര്‍ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.പുതുവര്‍ഷ ദിനത്തില്‍ പഴയ മൂന്നാര്‍ മൂലക്കടക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറിലെ ഓട്ടോ ഡ്രൈവറായ അജിത് കുമാറും കളമശ്ശേരിയില്‍നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുമായി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ എത്തിയ സംഘം, ലക്ഷ്മി റോഡിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികളുമായി വീണ്ടും തര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഹോട്ടലിന്‍റെ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.