പ്രധാന വാര്‍ത്തകള്‍
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വീടിനു മുകളില്‍ പതിച്ച് അപകടം. വാഹനം മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വീടിനു മുകളില്‍ പതിച്ച് അപകടം. വാഹനം മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു.
കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം സംഭവിച്ചത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് ഇന്നു പുലര്‍ച്ചെയോടെ അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വളവിലുണ്ടായിരുന്ന കാപ്പാട്ട് ഷഫീഖിന്‍റെ വീടിന്‍റെ കാര്‍ പോര്‍ച്ചിനു മുകളിലാണ് വാഹനം വന്ന് പതിച്ചത്.
വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിനോക്കിയപ്പോഴാണ് പകടം സംഭവിച്ച കാര്യം അറിയുന്നത്. ഉടന്‍ തന്നെ പോലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ കുട്ടികളുമുണ്ട്. 2016ലും ഇതേ വീടിനു മുകളിലേക്ക് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുവീണിരുന്നു.



































































































































