പ്രധാന വാര്‍ത്തകള്‍
സര്‍ക്കാര്‍ അതിഥിമന്ദിരത്തിനടുത്ത് കാട്ടാനയെത്തി

പീരുമേട്: സര്‍ക്കാര്‍ അതിഥിമന്ദിരത്തിനടുത്ത് കാട്ടാനയെത്തി. ഇന്നലെ രാവിലെ 11നാണ് രാജു ലാസറിന്റെ വീടിന് സമീപത്ത് ഒരു കൊമ്ബനാനയെ കണ്ടത്.ആളുകളെ കണ്ടതോടെ ഒറ്റയാന്‍ കാട്ടിലേക്ക് കയറി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് കാട്ടാനക്കൂട്ടം പ്രദേശത്തെ വീട്ടുമുറ്റതെത്തി തെങ്ങും മറ്റു വിളകളും നശിപ്പിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പുമായി ചേര്‍ന്ന് പടക്കം പൊട്ടിച്ച് ഇവയെ ഉള്‍വനത്തിലേക്ക് കയറ്റിവിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കാട്ടാന സാന്നിധ്യം പ്രദേശത്തുണ്ടാകുന്നത്.