കേരളത്തിലെ പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം ഡിസംബര്‍ 29ന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നു

കേരളത്തിലെ പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം ഡിസംബര്‍ 29ന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നു.
കേരളത്തിലെ 14 ജില്ലകളും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും മോക്ക്ഡ്രില്ലില്‍ പങ്കെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ പ്രളയ സാധ്യത മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മോക്ക്ഡ്രില്ലുമാണ് ആസൂത്രണം ചെയ്യുന്നത്. തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ പ്രളയത്തോടൊപ്പം അണക്കെട്ടുകളില്‍ നിന്ന് അധിക ജലം ഒഴുക്കി വിടുന്ന സാഹചര്യം കൂടി ഉള്‍പ്പെടുത്തിയാണ് മോക്ക്ഡ്രില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രളയത്തില്‍ വ്യവസായ ശാലകളില്‍ നിന്നുള്ള വിഷപദാര്‍ത്ഥങ്ങള്‍ ലീക്ക് ചെയ്യുന്ന സാഹചര്യത്തെയും മോക്ക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ വിലയിരുത്തപ്പെടും.
സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വിവിധ കേന്ദ്ര സേനകളില്‍ നിന്നുള്ള പ്രതിനിധകള്‍ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും നിരീക്ഷകരായി ഉണ്ടാവും. വ്യോമസേനയുള്‍പ്പെടെയുള്ള കേന്ദ്ര രക്ഷാസേനകളുടെ രക്ഷാപ്രവര്‍ത്തനം
2018 ലെ പ്രളയ സാഹചര്യത്തില്‍ വേണ്ടി വന്നത് പോലെയുള്ള ആകാശമാര്‍ഗമുള്ള ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണവും എത്തിക്കുന്ന ‘എയര്‍ ഡ്രോപ്പിംഗ്’ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മോക്ക്ഡ്രില്ലിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിര്‍ണ്ണായകമാണ് മോക്ക്ഡ്രില്‍ എക്സര്‍സൈസുകള്‍. നിലവില്‍ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.
വിവിധ ജില്ലകളില്‍ തിരഞ്ഞെടുത്തിട്ടുള്ള പ്രദേശങ്ങള്‍
തിരുവനന്തപുരം ജില്ലയില്‍ ചെങ്കല്‍, പൂവച്ചല്‍, വെള്ളനാട്, കടയ്ക്കാവൂര്‍, കഠിനംകുളം എന്നീ പഞ്ചായത്തുകളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുക. കഠിനംകുളം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്താണ് എയര്‍ഡ്രോപ്പും ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനവും ആസൂത്രണം ചെയ്തിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ കൊല്ലം കോര്‍പറേഷന്‍, കൊട്ടാരക്കര മുന്‍സിപ്പാലിറ്റി, കുന്നത്തൂര്‍, തെന്മല, പന്മന എന്നീ പഞ്ചായത്തുകളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുക.
പത്തനംതിട്ട ജില്ലയില്‍ പെരുനാട്, ചിറ്റാര്‍, ചെന്നീര്‍ക്കര, കല്ലൂപ്പാറ, നെടുമ്ബ്രം എന്നീ പഞ്ചായത്തുകളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റി, കടക്കരപ്പള്ളി, വെണ്മണി, ചെറുതന, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
കോട്ടയം ജില്ലയില്‍ പാലാ മുന്‍സിപ്പാലിറ്റി, കൂട്ടിക്കല്‍, തിരുവാര്‍പ്പ്, ഉദയനാപുരം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടല്‍-പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ഇടുക്കി ജില്ലയില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റി, കുടയത്തൂര്‍, നെടുങ്കണ്ടം, മൂന്നാര്‍, കുമിളി എന്നീ പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടല്‍-പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുക. ലൂയിസ് ബ്രെയ്‌ലി മെമ്മോറിയല്‍ സ്കൂള്‍ കുടയത്തൂര്‍, ഉടുമ്ബുഞ്ചോല താലൂക്ക് ഓഫിസ്, മൂന്നാര്‍ എഞ്ചിനീയറിംഗ് ഗ്രൗണ്ട്, വണ്ടിപ്പെരിയാര്‍ സത്രം, കട്ടപ്പന മുന്‍സിപ്പല്‍ ഗ്രൗണ്ട്‌എ എന്നിവടങ്ങളിലാണ് എയര്‍ഡ്രോപ്പും ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനവും ആസൂത്രണം ചെയ്തിരിക്കുന്നത്.
എറണാകുളം ജില്ലയില്‍ ചെങ്ങമനാട്, മുവാറ്റുപുഴ, മുവാറ്റുപുഴ, തൃക്കാക്കര, ഒക്കല്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുക. സതേണ്‍ മിനറല്‍സ് ആന്‍ഡ് കെമിക്കല്‍സില്‍ നിന്ന് പെരിയാറിലേക്ക് രാസപദാര്‍ത്ഥം ലീക്ക് ചെയ്യുന്നത് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ പടിയൂര്‍, തൃശൂര്‍ കോര്‍പറേഷന്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, ചാലക്കുടി മുന്‍സിപ്പാലിറ്റി, കുന്നംകുളം മുന്‍സിപ്പാലിറ്റി എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
പാലക്കാട് ജില്ലയില്‍ മലമ്ബുഴ, നെന്മാറ, ആലത്തൂര്‍, കാഞ്ഞിരപ്പുഴ, അമ്ബലപാറ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് ഉരുള്‍പൊട്ടല്‍-പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
മലപ്പുറം ജില്ലയില്‍ കവനൂര്‍, പൊന്നാനി മുന്‍സിപ്പാലിറ്റി, മമ്ബാട്, വാഴക്കാട്, പുലാമന്തോള്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ഒളവണ്ണ, കൊടുവള്ളി, അരിക്കുളം, മാവൂര്‍, തിരുവള്ളൂര്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
വയനാട് ജില്ലയില്‍ അമ്ബലവയല്‍, തിരുനെല്ലി, വൈത്തിരി, കല്‍പ്പറ്റ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് ഉരുള്‍പൊട്ടല്‍-പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ഉളിക്കല്‍, ചിറക്കല്‍, കുഞ്ഞിമംഗലം, എരഞ്ഞോളി, ശ്രീകണ്ഠപുരം എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
കാസറഗോഡ് ജില്ലയില്‍ നീലേശ്വര്‍, ചെമ്മനാട്, കയ്യൂര്‍, മഞ്ചേശ്വരം, കല്ലാര്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.