പ്രധാന വാര്‍ത്തകള്‍
ആശുപത്രി ഉപകരണങ്ങള്‍ക്ക്ക്വട്ടേഷന്‍ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ആശുപത്രി ഉപകരണങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യുവാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 2, 12 മണി. ക്വട്ടേഷന്‍ തുറക്കുന്ന തീയതി ജനുവരി 3 രാവിലെ 10.30. വിതരണം ചെയ്യുന്ന ഇനങ്ങള്‍ക്ക് ഗുണനിലവാരം കുറവാണെങ്കില്‍ പ്രസ്തുത സ്ഥാപനത്തെ ഒഴിവാക്കി ക്വട്ടേഷന്‍ തൊട്ടടുത്ത സ്ഥാപനത്തിന് വിതരണ ഉത്തരവ് നല്‍കും. ക്വട്ടേഷന്‍ സംബന്ധമായ അന്തിമ തീരുമാനം എച്ച്.എം.സി യുടേതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 232650.