പ്രധാന വാര്‍ത്തകള്‍
കലോത്സവം; വേദിയിൽ അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നിയമനടപടിയെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂൾ കലോത്സവത്തിന്‍റെ സംഘാടകർക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മത്സരാർത്ഥികൾ വേദിയിൽ അപകടത്തിൽപ്പെട്ടാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബാലനീതി നിയമ പ്രകാരം ഇവർ ശിക്ഷാനടപടികൾ നേരിടേണ്ടി വരും. വിവിധ മത്സരാർത്ഥികളുടെ ഹർജികൾ തീർപ്പാക്കിയ ശേഷമാണ് ഉത്തരവ്.
ഹർജിക്കാരുടെ അപ്പീൽ തള്ളിയ അപ്പീൽ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലാ കലോത്സവങ്ങളിലെ മത്സരാർത്ഥികളാണ് ഹർജിക്കാർ. ചവിട്ടുനാടകത്തിനിടയിൽ കാൽകുഴ തെറ്റി പരിക്ക് പറ്റിയ കുട്ടി അടക്കമാണ് കോടതിയെ സമീപിച്ചത്.