എൻ.എസ്. എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2022-23 അധ്യയന വർഷത്തെ എൻ.എസ്.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് കടപ്പന വനിതാ സെൽ എ.എസ്.ഐ ഷൈലാകുമാരി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ സനൂജ് സി. ബ്രീസ് വില്ല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഞ്ജലി എസ്.ഗോവിന്ദ്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ മനു പ്രസാദ് കൊമേഴ്സ് വിഭാഗം മേധാവി ഡോ.അബിഷ കെ.എ എന്നിവർ പങ്കെടുത്തു. തുടർന്ന് എൻ.എസ്.എസ് വോളണ്ടിയേഴ്സിനു വേണ്ടി ഒരു ബോധവത്കരണ ക്ലാസ്സ് നടത്തി. വനിതാ സെൽ എ.എസ്.ഐ ഷൈലാ കുമാരി .കെ ആണ് ക്ലാസ്സ് എടുത്തത്. ഉച്ചക്ക് ശേഷം ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ് അഗ്നി സുരക്ഷയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു . സ്റ്റേഷൻ ഓഫീസർ വരുൺ എസ് ആണ് ക്ലാസ്സ് നയിച്ചത്. ഓഫീസർ ആര്യാനന്ദ് മുരളി പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള ക്ലാസ്സെടുത്തു.സ്കൂളിൻ്റെ പരിസരം മോഡിപിടിപ്പിക്കലാണ് ഡിസംബർ 29 ന് രാവിലെ അവസാനിക്കുന്ന ക്യാമ്പിൻ്റെ പ്രധാന കർമ്മപദ്ധതി . കൂടാതെ കല്ലുകുന്ന് വെള്ളയാംകുടി റോഡ് ശുചീകരണവും വിവിധ സേവന പ്രവർത്തനങ്ങളും യൂണിറ്റിൻ്റെ കർമ്മപദ്ധതിയിലുണ്ട്.