ബസുകളുടെ മത്സരഓട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും പതിവായ ചാരുംമൂട് കെ.പി റോഡില്‍ നടന്ന പരിശോധനയില്‍ 27 ബസുകള്‍ക്കെതിരെ കേസെടുത്തു

ചാരുംമൂട് : ബസുകളുടെ മത്സരഓട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും പതിവായ ചാരുംമൂട് കെ.പി റോഡില്‍ നടന്ന പരിശോധനയില്‍ 27 ബസുകള്‍ക്കെതിരെ കേസെടുത്തു.മോട്ടോര്‍ വാഹന വകുപ്പ് മാവേലിക്കര സബ് ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകളും പിടിയിലായി.
ഡ്രൈവര്‍,കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ യൂണിഫോം ധരിക്കാതിരിക്കുക, ഡോറുകള്‍ തുറന്നു വച്ച് സര്‍വീസ് നടത്തുക, സമയക്രമം തെറ്റിച്ച് സര്‍വീസ് നടത്തുക, വാഹനത്തിന്റെ മതിയായ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ജോയിന്റ് ആര്‍.ടി.ഒ എം.ജി മനോജിന്റെ നേതൃത്വത്തില്‍ എം.വി.ഐ മാരായ ജയിന്‍ ടി. ലൂക്കോസ്, അജിത് കുമാര്‍ സി.വി, എ.എം.വി. ഐമാരായ ഗുരുദാസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. ആര്‍.ടി.ഒ സജി പ്രസാദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.