പ്രധാന വാര്‍ത്തകള്‍
ബഫർസോൺ; 2020–2021ലെ ഭൂപടം പരാതി നല്‍കാന്‍ മാനദണ്ഡമാക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍.
തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി എന്നിവരുടെ നേതൃത്ത്വത്തിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്‍റുമാർ, വില്ലേജ് ഓഫീസർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് സർക്കാർ നിർദേശം.
2021 ലെ സീറോ ബഫർ സോൺ മാപ്പ് പഞ്ചായത്തുകൾക്ക് ലഭ്യമാക്കും. കാണാതായ നിർമിതികൾ ഇതിൽ ചേർക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നിർദേശം. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ സംയുക്തമായി പരിശോധന നടത്തണമെന്നും പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക് ക്രമീകരിക്കണമെന്നും സർവകക്ഷിയോഗം വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു.