എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അയോഗ്യനാണെന്ന കുറ്റപത്രം പതിപ്പിച്ച് മുറിയുടെ വാതിലിന് കുറുകെ ചുവന്ന റിബണ്‍ കെട്ടി വൈദികര്‍ പ്രതിഷേധിച്ചു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അയോഗ്യനാണെന്ന കുറ്റപത്രം പതിപ്പിച്ച് മുറിയുടെ വാതിലിന് കുറുകെ ചുവന്ന റിബണ്‍ കെട്ടി വൈദികര്‍ പ്രതിഷേധിച്ചു.ക്രിസ്‌മസ് ദിനത്തില്‍ കുര്‍ബാനക്കുശേഷം അതിരൂപതാ ആസ്ഥാനത്ത് ഒത്തുകൂടി നീതിയജ്ഞം സംഘടിപ്പിക്കാനും വൈദികരുടെ യോഗം തീരുമാനിച്ചു.വൈദികരെ പുറത്തുനിറുത്തി പൊലീസ് സംരക്ഷണത്തില്‍ ആന്‍ഡ്രൂസ് താഴത്ത് പ്രവര്‍ത്തിക്കുന്നതിനെ വൈദികര്‍ അപലപിച്ചു. ചുമതലയേറ്റ് അഞ്ചു മാസം കഴിഞ്ഞിയിട്ടും വൈദികരുമായോ വിശ്വാസികളുമായോ ചര്‍ച്ച നടത്താന്‍ തയ്യാറായില്ല. വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ കേസുകൊടുക്കുകയും നടപടിയെടുക്കുകയും ചെയ്യുകയായിരുന്നു. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പൂട്ടിച്ചു. ഫാ. ആന്റണി പൂതവേലിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത് അതിരൂപതയോടുള്ള വെല്ലുവിളിയാണ്. കുതന്ത്രങ്ങളിലൂടെ ഏകീകൃത കുര്‍ബാന അടിച്ചേല്പിക്കാമെന്ന അഡ്മിനിസ്‌ട്രേറ്ററുടെ തന്ത്രത്തെ വൈദികരും വിശ്വാസികളും ചെറുക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.