പ്രധാന വാര്‍ത്തകള്‍
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കി

കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കി.ചാന്‍സലറെ തീരുമാനിക്കാന്‍ സമിതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍ എന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. വിരമിച്ച ജഡ്ജി വേണമെന്ന ആവശ്യം മന്ത്രി തള്ളി.എന്നാല്‍ സര്‍വകലാശാലകളില്‍ മാര്‍ക്‌സിസ്റ്റ് വത്കരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമം എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ബില്ലിനോട് ഒരു തരത്തിലും യോചിക്കാന്‍ കഴിയില്ലെന്നും ഒന്നിലധികം ചാന്‍സലര്‍ വേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സഭാ നടപടികള്‍ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തോട് ചരിത്രം മാപ്പുനല്‍കില്ലെന്ന് പി രാജീവ് കൂട്ടിച്ചേര്‍ത്തു.