കേരള ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക
കേരള ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക.
ഒഴിവുള്ള തസ്തികയിൽ അടിയന്തിര നിയമനം നടത്തുക, ശാഖകളിൽ ആവശ്യത്തിന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുക, ആവശ്യത്തിന് ATM കാർഡുകൾ ഉടനടി വിതരണം ചെയ്യുക, ശമ്പള പരിഷ്ക്കരണ അനോമിനികൾ പരിഹരിക്കുക, മുഴുവൻ ശാഖകളിലും ഗോൾഡ് അപ്പറൈസർമാരെ നിയമിക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) യുടെ നേതൃത്വത്തിൽ കേരള ബാങ്ക് ജില്ലാ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സിജോ എസ് അദ്ധ്യക്ഷനായിരുന്നു. ദിവേഷ് പി ജോയി, മുരുക ലക്ഷ്മി വി , സി.ആർ രാജേഷ്, ആശ എം എന്നിവർ അഭിവാദ്യം ചെയ്തു. ലാൽ മാനുവൽ സ്വാഗതവും കെ.പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.തുടർ സമരങ്ങളുടെ ഭാഗമായി ഡിസംബർ 14 ന് തിരുവനന്തപുരത്ത് കേരള ബാങ്ക് ഹെഡ്ഓഫീസിന് മുമ്പിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ട ധർണ്ണയും നടത്തും.