ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാര്‍ രാജീവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാനുള്ള ഇടപെടല്‍ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.അതേസമയം, മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തില്‍ ചെങ്ങന്നൂര്‍ എംഎല്‍എയ്ക്കെതിരായുള്ള പോലീസ് നടത്തിയ അന്വേഷണം അവസാനിപ്പിക്കുകയാണ്. തെളിവില്ലെന്ന് കാട്ടി പോലീസ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.









































































