പ്രധാന വാര്‍ത്തകള്‍
ചൈനീസ് ഇലട്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് അമേരിക്ക

ദേശീയ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇലട്രോണിക്ക് ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് അമേരിക്ക. ഹുവായ്, സെഡ്.ടി.ഇ. ടെക് എന്നിവയുള്‍പ്പെടെ അഞ്ച് ചൈനീസ് കമ്ബനികളുടെ പുതിയ ആശയവിനിമയ ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയുമാണ് യുഎസ് നിരോധിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യു.എസ്. ഫെഷറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍(എഫ്.സി.സി) കമ്ബനികളെ വിലക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇലട്രോണിക്ക് ഉപകരണങ്ങളിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം. നിരീക്ഷണ ക്യാമറകളും ടുവേ റേഡിയോ സംവിധാനങ്ങളും നിര്‍മിക്കുന്ന ഹിക്വിഷന്‍, ദാഹുവ, ഹിതേര എന്നീ കമ്ബനികള്‍ക്കും വിലക്കുണ്ട്.