വ്യാപാര സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി

നെടുങ്കണ്ടം: വ്യാപാര സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി. പാമ്ബനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍നിന്നാണ് പൊലീസുകാരന്‍ 1000രൂപ മോഷ്ടിച്ചത്. കടയുടമ അറിയിച്ചതനുസരിച്ച് എത്തിയവര്‍ ഇദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരി. പൊലീസ് അസോ. ജില്ല ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍നിന്ന് കൈയിട്ടുവാരിയത്. സ്പെഷല്‍ ബ്രാഞ്ച് വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. ‘കള്ളനായ’ പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമല സ്പെഷല്‍ ഡ്യൂട്ടിയിലാണ്. കഴിഞ്ഞ 24നാണ് സംഭവം. കടയിലെ നിത്യസന്ദര്‍ശകനാണ് പൊലീസുകാരന്‍. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. അന്നുമുതലാണ് ഇയാള്‍ സ്ഥിരം സന്ദര്‍ശകനായത്. പൊലീസുകാരന്‍ വന്നു പോയിക്കഴിഞ്ഞാല്‍ പണപ്പെട്ടിയില്‍ പണം കുറയുന്നതായി സംശയം തോന്നിയ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കഴിഞ്ഞ 24ന് പിടികൂടിയത്. പതിവുപോലെ കടയിലെത്തിയ പൊലീസുകാരന്‍ സോഡ നാരങ്ങ വെള്ളം ഓര്‍ഡര്‍ ചെയ്തു. ഉടമ നാരങ്ങവെള്ളം എടുക്കുന്നതിനിടെ പതിവുപോലെ പണപ്പെട്ടിയില്‍നിന്ന് 1000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്നാണ് കള്ളനെ കൈയോടെ പിടികൂടിയത്