പ്രധാന വാര്‍ത്തകള്‍
ഭൂമി തരംമാറ്റല്‍ തട്ടിപ്പ്:പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

ഇടുക്കി ജില്ലയില്‍ പലയിടത്തും ‘ഭൂമി തരം മാറ്റം ചെയ്തു തരുന്നതിനു സമീപിക്കുക’ എന്ന രീതിയില്‍ ബോര്‍ഡ് വച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭൂമി തരം മാറ്റം ചെയ്യുന്നതിനു നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം/ചട്ടം ഭേദഗതി ഓര്‍ഡിനന്‍സ് 2018 പ്രകാരം ഓണ്‍ലൈനായി മാത്രമാണ് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസാണുള്ളത്. ഇതില്‍ മറ്റു ഏജന്‍സികള്‍ക്ക്/ഇടനിലക്കാര്‍ക്ക് യാതൊരു പങ്കുമില്ല. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.