മുംബൈ–പൂനെ എക്സ്പ്രസ് ഹൈവേ; പൂർത്തിയായാൽ ഏഷ്യയിലെ വിസ്താരമേറിയ ടണൽ ഇന്ത്യയിൽ
മുംബൈ: പൂനെ ഹൈവേയുടെ പൂർത്തീകരണത്തിന് തടസമായിരുന്ന പദ്ധതി മഹാരാഷ്ട്ര സർക്കാർ പുനരാരംഭിച്ചു. പദ്ധതി 60 ശതമാനം പൂർത്തിയായി. പദ്ധതി ആവിഷ്കരിക്കപ്പെടുന്നതോടെ ഏഷ്യയിലെ ഏറ്റവും വിസ്താരമേറിയ തുരങ്കമെന്ന ഖ്യാതിയും ഇതിനുണ്ടാകും. വയഡക്ട് (കാലുകളുള്ള പാലം), കേബിൾ സ്റ്റെഡ് (തൂക്കുപാലം) പാലം എന്നിവ ഉൾപ്പെടെയുള്ള ഈ പദ്ധതിയിൽ 10.55 കിലോമീറ്ററുകൾ തുരങ്കമാണ്. ലോണവാല തടാകത്തിന്‍റെ താഴ്‌വാരത്ത് ഉദ്ദേശിക്കുന്ന തുരങ്കം നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് നിർമ്മിക്കാനാണ് പദ്ധതി. ഇത് പൂർത്തിയായാൽ, ഏഷ്യയിലെ ഏറ്റവും വീതിയുള്ള തുരങ്കമായി മാറും. ഇതിന് 23.75 മീറ്ററാണ് വീതി.
അടുത്ത വർഷം ഡിസംബറോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ ഖണ്ഡാല പ്രദേശത്തെ പ്രധാന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ‘കുപ്പിക്കഴുത്ത്’ ഗതാഗതക്കുരുക്കുകൾ ഉള്ള ഒരു പ്രദേശമാണിത്. സീറോ ഫാറ്റലിറ്റി കോറിഡോർ എന്ന പേരിനുതകുന്ന ചെയ്യപ്പെടുന്ന തരത്തിൽ എക്സ്പ്രസ് വേയെ പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിർമ്മാണം ആരംഭിച്ച തുരങ്കനിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ്. ആഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വയഡക്റ്റ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഏകദേശം 13.3 കിലോമീറ്റർ നീളമാണ് പദ്ധതി പൂർത്തിയാകാനുള്ളത്. ഇത് നടപ്പിലാകുന്നതോടെ 5.7 കിലോമീറ്റർ ദൂരം ലാഭിക്കാനാകും. ദൂരം 5.7 കിലോമീറ്റർ കുറച്ചാൽ യാത്രാസമയം 25 മിനിറ്റ് വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.