മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്ക് ഗവേഷണത്തിന് സൗകര്യമൊരുക്കി മോഡല്‍ റൂറല്‍ ഹെല്‍ത്ത് റിസര്‍ച്ച് യൂണിറ്റ് വരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കേരള ഘടകത്തിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുക. ആദ്യം ആലപ്പുഴയിലും അടുത്ത ഘട്ടത്തില്‍ വടക്കന്‍ കേരളത്തിലും ആരംഭിക്കും.
മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ചെട്ടിക്കാട് താലൂക്ക് ആശുപത്രിക്കായി ഏറ്റെടുത്ത ഭൂമിയിലാണ് ആലപ്പുഴയിലെ യൂണിറ്റ് സ്ഥാപിക്കുക. മെഡിക്കല്‍ കോളേജുകളിലെ പ്രൊഫസര്‍മാര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍മാര്‍, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് ഗവേഷണം സുഗമമാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പാണ് ഫണ്ട് അനുവദിക്കുക. പ്രാദേശികമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം. ഇത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകാരത്തിനായി സമര്‍പ്പിക്കണം. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിദഗ്ധ സമിതിയുടെ അനുമതിയോടെയാണ് ഗവേഷണം ആരംഭിക്കേണ്ടത്. പ്രവര്‍ത്തനങ്ങള്‍ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും