പ്രധാന വാര്‍ത്തകള്‍
കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും; രഥോത്സവം 14, 15, 16 തീയതികളിൽ
പാലക്കാട്: കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയകല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 9.30നും 11.30നും ഇടയിൽ കൊടിയേറ്റ് നടക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ വാസ്തുശാന്തി നടത്തി.
നവംബർ 14, 15, 16 തീയതികളിൽ കൽപ്പാത്തി രഥോത്സവം നടക്കും. കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിനും ബുധനാഴ്ച വൈകീട്ട് തുടക്കമാകും.