ഡിജിറ്റല്‍ സര്‍വെ ജില്ലാ ഉദ്ഘാടനം നവംബർ 1 ന്


സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെ- ‘എന്റെ ഭൂമി’യുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിക്കും.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ശാസ്ത്രീയ രീതിയില്‍ സര്‍വെ ചെയ്ത് കൃത്യമായ രേഖകള്‍ തയ്യാറാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആധുനിക സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ചു കൊണ്ട് ബഹുജന പങ്കാളിത്തത്തോടെയാണ് സര്‍വെ, ഭൂരേഖ വകുപ്പ് ഡിജിറ്റല്‍ സര്‍വെ നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഇടുക്കി ജില്ലയിലെ 13 വില്ലേജുകളിലാണ് സര്‍വെ നടത്തുന്നത്.