പ്രധാന വാര്‍ത്തകള്‍
വീടിന് മുൻപിലെ തിട്ടയിൽ നിന്നും താഴേയ്ക്ക് വീണ് യുവാവിന് ദാരുണാന്ത്യം
വീടിന് മുൻപിലെ തിട്ടയിൽ നിന്ന് താഴേയ്ക്ക് വീണ് യുവാവിന് ദാരുണാന്ത്യം.പുളിയൻമല ഹിൽടോപ്പ് ഇലവുങ്കൽ നിധിൻ സജി ( 22 ) ആണ് മരിച്ചത്.ശനിയാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വീടിന് മുൻപിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടയിൽ നിധിൻ സമീപത്തെ തിട്ടയുടെ മുകളിൽ നിന്നും 20 അടിയോളം താഴ്ച്ചയിലേയ്ക്ക് വീഴുകയായിരുന്നു.ഫോൺ ചെയ്യുന്നതിനടയിൽ അപസ്മാരം വരികയും ബോധരഹിതനായി താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.താഴെ റോഡിലേയ്ക്ക് വീണ നിധിനെ ഇതു വഴി വന്ന യാത്രക്കാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.9എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ഉടനെ തന്നെ പാലാ മെഡിസിറ്റിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചു. വീഴ്ച്ചയിൽ യുവാവിന്റെ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റിരുന്നു.