പ്രധാന വാര്‍ത്തകള്‍
ആഗോള പ്രശ്‌നങ്ങളില്‍ ബ്രിട്ടനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാം ; ഋഷി സുനകിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി


ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആഗോള പ്രശ്ങ്ങളില്‍ ബ്രിട്ടനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘ഊഷ്മളമായ അഭിനന്ദനങ്ങള്‍ ഋഷി സുനക്. അങ്ങേയ്‌ക്കൊപ്പം ആഗോള പ്രശ്‌നങ്ങളില്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാനും റോഡ്മാപ് നടപ്പിലാക്കാനും ആഗ്രഹിക്കുന്നു.’. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.