പ്രധാന വാര്‍ത്തകള്‍
സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും; പേര് അംഗീകരിച്ചത് ഏകകണ്ഠമായി


വിജയവാഡ: സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി രാജ (72) തുടരും. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന 24-ാമത് പാർട്ടി കോൺഗ്രസ് രാജയുടെ പേര് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും.
തമിഴ്നാട്ടിൽ നിന്നുള്ള ദളിത് നേതാവാണ് ഡി രാജ. 2019 ൽ സുധാകർ റെഡ്ഡിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സി.പി.ഐ ജനറൽ സെക്രട്ടറിയായി രാജ ചുമതലയേറ്റത്. അതേസമയം, കേരളത്തിൽ നിന്ന് 16 പേർ സി.പി.ഐയുടെ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.