പ്രധാന വാര്‍ത്തകള്‍
നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം കടലിൽ തകർന്നു വീണു


പനജി: നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയിൽ കടലിൽ തകർന്നു വീണു. പതിവ് പരിശോധനകളുടെ ഭാഗമായി പറക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പാരച്യൂട്ടിൽ രക്ഷപ്പെട്ട പൈലറ്റിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സംഭവത്തിൽ നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.