പ്രധാന വാര്‍ത്തകള്‍
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയില്‍ നിന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2022 മാര്‍ച്ച് 31 വരെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളില്‍ നിന്ന് 2022-2023 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. ഗവണ്‍മെന്റ് /എയ്ഡഡ് സ്ഥാപനത്തില്‍ എട്ടാം തരം മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം 2022 ഒക്ടോബര്‍ 31 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടും കൂടാതെ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://kmtwwfb.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും എടുക്കാം. അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-220308.