ബിസിനസ്, മോഷണം തടയാനുള്ള ഉപദേശം നൽകൽ; യുവാവ് 11 മോഷണത്തിന് അറസ്റ്റിൽ


വളരെ വ്യത്യസ്തമായ ഒരു ബിസിനസായിരുന്നു സാമിൻ്റേത്. കള്ളൻ വീട്ടിൽ കയറാതെയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെടാതെയും എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് ആളുകൾക്ക് ഉപദേശം നൽകുക എന്നതായിരുന്നു ബിസിനസ്. എന്നാൽ അതേ വ്യക്തിയെ മോഷണത്തിന് പിടികൂടിയിരിക്കുകയാണ് ഇപ്പൊൾ.
2019 ലാണ് 28 കാരനായ സാം എഡ്വേർഡ്സ് ‘സാംസ് ബർഗ്ലറി പ്രിവൻഷൻ’ എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചത്. അതിലൂടെ, മോഷ്ടാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന ഉപദേശമാണ് സാം നൽകിയിരുന്നത്. 20 മില്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങൾ താൻ മോഷ്ടിച്ചതായും എന്നാൽ അതിൽ നിന്നെല്ലാം പിൻമാറിയതായും ഇയാൾ പറഞ്ഞിരുന്നു.
എന്നിരുന്നാലും, 2022 ഏപ്രിലിൽ, 11 മോഷണങ്ങളും ഒരു കവർച്ച ശ്രമവും നടത്തിയതിന് സാമിനെ അറസ്റ്റ് ചെയ്തു. സാം മൂന്ന് വർഷവും അഞ്ച് മാസവും ജയിൽ ശിക്ഷ അനുഭവിക്കണം. 2021 സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെയുള്ള ആറ് മാസങ്ങളിൽ, ബെർക്ക്ഷെയറിലെ വിവിധ വീടുകളിൽ നിന്ന് സാം ധാരാളം വിലയേറിയ വസ്തുക്കൾ മോഷ്ടിച്ചിരുന്നു.