ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി നിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍.
മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍.
പൊതുആരോഗ്യ താല്‍പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ അറിയിച്ചു.
കമ്ബനിയുടെ പൗഡര്‍ നവജാതശിശുക്കളുടെ ത്വക്കിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സി വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ലബോറട്ടറി പരിശോധനയില്‍ പൗഡറിന്റെ സാമ്ബിളുകള്‍ സ്റ്റാന്‍ഡേര്‍ഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് റെഗുലേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൂനെ, നാസിക്ക് എന്നിവിടങ്ങളില്‍നിന്നാണ് പൗഡറിന്റെ സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ നിര്‍ണായക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ‘പിഎച്ച് പരിശോധനയുമായി ബന്ധപ്പെട്ട് സാമ്ബിള്‍ ഐഎസ് 5339:2004 ന് അനുയോജ്യമല്ല’ എന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്ന് 1940ലെ ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം കമ്ബനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. വിപണിയില്‍നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കണമെന്നും കമ്ബനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ലാബിലെ പരിശോധനാ റിപോര്‍ട്ടിനെതിരെ കമ്ബനി കോടതിയെ സമീപിച്ചിരിക്കുകയാണ്.