ജാഗ്രത നിർദ്ദേശം : കേരളത്തിലെ 2 ജില്ലകളില്‍ പ്രളയ സാഹചര്യമെന്ന് റിപ്പോര്‍ട്ട് നല്‍കി കേന്ദ്ര ജല കമ്മീഷന്‍


തിരുവനന്തപുരം: കേരളത്തിലെ 2 ജില്ലകളില്‍ പ്രളയ സാഹചര്യമെന്ന് റിപ്പോര്‍ട്ട് നല്‍കി കേന്ദ്ര ജല കമ്മീഷന്‍. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രളയ സാഹചര്യം നിലനില്‍ക്കുന്നതെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
മണിമലയാര്‍, അച്ചന്‍കോവിലാര്‍, തൊടുപുഴ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നത് അപകട സാധ്യത ഉയര്‍ത്തുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു.
ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഭാരതപുഴ, കരുവന്നൂര്‍,കീച്ചേരി, ചാലക്കുടി, പെരിയാര്‍ , മീനച്ചല്‍,മണിമല,തൊടുപുഴ, അച്ചന്‍കോവില്‍, പമ്ബ എന്നീ നദികളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.