പ്രധാന വാര്‍ത്തകള്‍
കേരളത്തില്‍ വില്‍പ്പനക്കെത്തിച്ച 15 ലക്ഷത്തോളം വില വരുന്ന ഹെറോയിനുമായി രണ്ട് പേര്‍ അങ്കമാലിയില്‍ പിടിയില്‍


കേരളത്തില്‍ വില്‍പ്പനക്കെത്തിച്ച 15 ലക്ഷത്തോളം വില വരുന്ന ഹെറോയിനുമായി രണ്ട് പേര്‍ അങ്കമാലിയില്‍ പിടിയില്‍.
പശ്ചിമ ബംഗാള്‍ സ്വദേശികളായ മിലണ്‍ മണ്ഡല്‍, സെലീന ബീബി എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് അങ്കമാലി ടൗണില്‍ വെച്ച് പ്രതികള്‍ പിടിയിലായത്.
50 ഗ്രാം ഹെറോയിനാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ്, എവിടെ നിന്നാണ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങള്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്ന് എക്‌സൈസ് അറിയിച്ചു. അതേസമയം ലഹരിമരുന്ന് വിപണനം വ്യാപകമാകുന്നുവെന്ന സൂചനയെ തുടര്‍ന്ന് സംസ്ഥാനത്ത് എക്‌സൈസ് പരിശോധന ശക്തമാക്കി. റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.