പ്രധാന വാര്‍ത്തകള്‍
10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി
ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ മനൂപ് വിപി യും പാർട്ടിയും ചേർന്ന് ആത്മാവ് സിറ്റി കരയിൽ നടത്തിയ പരിശോധനയിൽ ഉടുമ്പൻ ചോല താലൂക്കിൽ കാന്തിപ്പാറ വില്ലേജിൽ ആത്മാവ് സിറ്റി കരയിൽ തറപ്പിൽ വീട്ടിൽ ജോസഫ് മകൻ കുട്ടൻ എന്ന് വിളിക്കുന്ന തോമസ് (68/22) എന്നയാൾ 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കൈവശം വച്ചതു കണ്ടെത്തി ടിയാനെ പ്രതിയാക്കി ഒരു കേസെടുത്തു.
ടി കേസ് ഉടുമ്പൻചോല റേഞ്ചിലെ CR
97/22 ആയി രജിസ്റ്റർ ചെയ്തു.
പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ സൈജുമോൻ ജേക്കബ് സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മുരളീധരൻ, റ്റിൽസ് ജോസഫ്, റ്റിറ്റോമോൻ ചെറിയാൻ, ജസ്റ്റിൻ പി സി ,അനൂപ് കെ എസ്, റോണി ആന്റണി, wceo അർഷാന ks എന്നിവർ പങ്കെടുത്തു