പ്രധാന വാര്‍ത്തകള്‍വിദ്യാഭ്യാസം
സ്കൂളുകൾക്ക് നാളെ (ശനി) പ്രവൃത്തി ദിനം
സംസ്ഥാനത്തെ സ്കൂളുകൾക്കു നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മഴയെ തുടർന്നു സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠങ്ങൾ പഠിപ്പിച്ചു തീർക്കാനാണിത്.
24 ന് ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.
12 നാണ് വീണ്ടും തുറക്കുന്നത്.