Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മഴ വീണ്ടും ശക്തമാകുന്നു ; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്



കോഴിക്കോട്: മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇന്ന് വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, എറണാകുളം ഒഴികെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴയും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തിയും, മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. വയനാട് ജില്ലയിലെ ബാണാസുര സാഗർ ഡാം, പത്തനംതിട്ടയിലെ കക്കി, ആനത്തോട് ഡാമുകൾ എന്നിവ ഇന്ന് തുറക്കും.
ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് 774 മീറ്റർ എന്ന അപ്പർ റൂൾ ലെവലിൽ എത്തിയ സാഹചര്യത്തിലാണ് 08.08.2022 ന് രാവിലെ 8 മണിക്ക് ഡാമിന്‍റെ ഷട്ടർ 10 സെന്‍റിമീറ്റർ തുറക്കുന്നത്. നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്നും മീൻ പിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!