പ്രധാന വാര്‍ത്തകള്‍
ജിഎസ്ടി വരുമാനത്തിൽ ജൂലൈയിൽ 28% വർദ്ധന; മൊത്തം 1.49 ലക്ഷം കോടി രൂപ
മുംബൈ: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ കുതിച്ചുചാട്ടം. തുടർച്ചയായ അഞ്ചാം മാസവും വരുമാനം 1.4 ലക്ഷം കോടി രൂപ കടന്നു.
ജൂലൈയിൽ 1.49 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവാണിത്. 2022 ഏപ്രിലിലെ വരുമാനം 1.68 ലക്ഷം കോടി രൂപയാണ്.
കേന്ദ്ര ജിഎസ്ടി പ്രകാരം 25,751 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിൽ 32,807 കോടി രൂപയും സംയോജിത ജിഎസ്ടിയിൽ 79,518 കോടി രൂപയും സമാഹരിച്ചു. 10,920 കോടി രൂപയാണ് സെസ് ഇനത്തിൽ ലഭിച്ചത്.