പ്രധാന വാര്‍ത്തകള്‍
ചരിത്രത്തിന് സാക്ഷിയായി രാജ്യം;രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ സെൻട്രൽ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഗോത്രസമൂഹത്തിൽ നിന്ന് ഇന്ത്യയുടെ പരമോന്നത പദവി വഹിക്കുന്ന ആദ്യ വ്യക്തിയായി ചരിത്രം സൃഷ്ടിച്ചിരിക്കുന്ന ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.