Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള 16ന്



കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പുരസ്കാരവും 26-ാമത് മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ‘ക്ലാരസോള’യാണ് ഉദ്ഘാടന ചിത്രം. മേളയിൽ ചിത്രത്തിന്‍റെ രണ്ട് പ്രദർശനങ്ങൾ ഉണ്ടായിരിക്കും. 16ന് വൈകീട്ട് ആറിന് കൈരളി തിയേറ്ററിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷമായിരിക്കും പ്രദർശനം.

26-ാമത് ഐഎഫ്എഫ്കെയിൽ മികച്ച സംവിധായികയ്ക്കുള്ള രജതചകോരം ലഭിച്ച ഇനസ് മരിയ ബാറിയോനുയേവയുടെ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അർജന്‍റീനിയൻ ചിത്രവും മേളയിലുണ്ട്.

ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെന്‍ററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. 17, 18 തീയതികളിൽ വൈകീട്ട് അഞ്ചിന് ഓപ്പൺ ഫോറം ഉണ്ടായിരിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!