കേരള ന്യൂസ്
ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്ന


കെ.ടി ജലീലിനെതിരെ മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ടെന്നും, കെ.ടി. ജലീൽ ചെയ്ത കുറ്റങ്ങളെക്കുറിച്ചാണ് മൊഴി നൽകിയതെന്നും സ്വപ്‌ന സുരേഷ്. കെ.ടി ജലീലിനെതിരായ രഹസ്യമൊഴിയിൽ നൽകിയ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അഡ്വക്കേറ്റ് കൃഷ്ണരാജിനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന.