കേരള ന്യൂസ്
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: സുരക്ഷ വർധിപ്പിച്ചതിൽ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഇഡി നോട്ടീസ് നല്‍കുകയുണ്ടായി. എന്നാൽ ഇവിടത്തെ യു.ഡി.എഫുകാർക്ക്, പ്രത്യേകിച്ച് കോൺഗ്രസുകാർക്ക് സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദിച്ചാൽ അത്തരമൊരു സംഭവം ഉണ്ടോ എന്ന് അവർ തിരിച്ച് ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേന്ദ്ര ഏജൻസികളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.